കൊവിഡ്: രണ്ട് ബിഎസ്എഫ് ജവാൻമ‌ാ‍ർ മരിച്ചു; 41 ജവാൻമാ‍‌ർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

single-img
7 May 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് വൈറസ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാൻമ‌ാ‍ർ മരിച്ചു. പുതുതായി 41 ജവാൻമാ‍‌ർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ബിഎസ്എഎഫ് വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ സേനയിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 193 ആയി.

ഈമാസം ആദ്യം നാലിനാണ് ഒരു ജവാൻ മരിച്ചതെങ്കിലും ഇയാളുടെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചത് ഇന്നലെ വൈകിട്ടോടെയായിരുന്നു. ഡൽഹിയിലെ സഫ്ദർജം​ഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.അതേസമയം മരിച്ച രണ്ടാമത്തെ ജവാന് രോ​ഗം പിടിപെട്ടത് മറ്റ് രോ​ഗത്തിന് ചികിത്സതേടിയ ആശുപത്രിയിൽ നിന്നാണെന്നാണ് വിവരം.

ഇതുവരെ സേനയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ സമ്പ‍‍ർക്കപട്ടികയടക്കം തയ്യാറാക്കുകയാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ എല്ലാ മാ‍ർ​ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ബിഎസ്എഫ് അറിയിപ്പിൽ പറയുന്നു. രാജ്യത്ത് ആദ്യമായാണ് ബിഎസ്എഫിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.