സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ശക്തമായി കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പ്

single-img
7 May 2020

തിരുവനന്തപുരം : കേരളത്തില്‍ ഇന്നും വേനല്‍മഴ ശക്തമാകാൻ സാധ്യത.. ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ ഇതിനോടകം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഒറ്റപ്പെട്ട സ്ഥലത്ത് അതിശക്തമായ മഴ പെയ്യും. പകല്‍ രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ ഇടിമിന്നലുണ്ടാകും. ചില പ്രദേശങ്ങളില്‍ രാത്രിയിലും ഇടിമിന്നലുണ്ടായേക്കും. ചില സ്ഥലങ്ങളില്‍ പൊടുന്നനെ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്.

വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വെള്ളിയാഴ്ച ഇടുക്കി, ഞായറാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയുടെയും ഇടിമിന്നലിന്റെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടു.