അമേരിക്കയിൽ പിടിമുറുക്കി കൊവിഡ് 19; മരണസംഖ്യ ഉയരുന്നു, രോഗബാധിതരുടെ എണ്ണം 12.58 ലക്ഷം കടന്നു

single-img
7 May 2020

വാഷിംങ്ടൺ; കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷനേടാനാകാതെ അമേരിക്ക. രാജ്യത്ത് മരണസംഖ്യ ദിനം പ്രതി വർധിക്കുകയാണ്. കഴി‍ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,929 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​വി​ടെ മ​രി​ച്ച​ത്.ഇതിനോടകം 74,799 പേരാണ് വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്.

പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​കെ 12,63,092 പേ​ര്‍ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 2,12,981 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​പ്പോ​ള്‍ 9,75,312 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ രാ​ജ്യ​ത്തെ 79,71,010 ആ​ളു​ക​ള്‍​ക്കാ​ണ് വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ന്യൂ​ജേ​ഴ്സി, ന്യൂ​യോ​ര്‍​ക്ക്, മ​സാ​ച്യു​സെ​റ്റ്സ്, പെ​ന്‍​സി​ല്‍​വാ​നി​യ, ഇ​ല്ലി​നോ​യി​സ, സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, 24 മ​ണി​ക്കൂ​റി​നി​ടെ ന്യൂ​യോ​ര്‍​ക്കി​ല്‍ പു​തു​താ​യി രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.