വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ സഹായധനം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍

single-img
7 May 2020

ആന്ധ്രയിലെ വിശാഖ പട്ടണത് ഇന്നുണ്ടായ വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​രു കോ​ടി രൂ​പ സ​ഹാ​യധ​ന​മാ​യി ന​ല്‍​കു​മെ​ന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അറിയിച്ചു. ഇതേവരെ ഇ​വി​ടെ മരിച്ചവരുടെ എണ്ണം പ​ത്താ​യി. നിലവിൽ വാ​ത​ക ചോ​ര്‍​ച്ച പൂ​ര്‍​ണ​മ​യും നി​യ​ന്ത്രി​ച്ചെ​ന്ന് എ​ല്‍​ജി ക​മ്പ​നി അ​റി​യി​ച്ചു.

ഫാ​ക്ട​റി​യുടെ സ​മീ​പ​മു​ള്ള 1,000 പേ​രെ​യാ​ണ് വാ​ത​ക ചോ​ര്‍​ച്ച സാരമായി ബാ​ധി​ച്ച​ത്. ദക്ഷിണകൊറിയയിൽ നിന്നുള്ള ബാറ്ററി നിര്‍മാതാക്കളായ എല്‍ജി കെമിക്കല്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വിശാഖപട്ടണത്തുനിന്ന് 14 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് പ്ലാന്റ് വീണ്ടും തുറന്നത്.