കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞ് അപകടം; യുഎഇയില്‍ അമ്മയും മകനും മരിച്ചു

single-img
6 May 2020

യുഎഇ അബുദാബി അല്‍ബാഹിയയില്‍ കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകനും മരിച്ചു. അമിത വേഗതയിൽ എത്തിയ സിമിന്റ് മിക്‌സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞാണ് സ്വദേശി വനിതയും അവരുടെ11 വയസ്സുള്ള മകനും മരിച്ചത്. അപകടത്തിൽ രിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.

യുഎഇയിലെ ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും വാഹനമോടിക്കണമെന്ന് അബുദാബി പോലീസ് ഗതാഗത വിഭാഗം മേധാവി മേജര്‍ അബ്ദുള്ള ഖാമിസ് അല്‍ അസീസി പറഞ്ഞു.