അരുണേട്ടാ മിസ് യൂ, മലയാളികൾ ഏറ്റെടുത്ത ഡയലോഗിന് എട്ടുവയസ്, ലാൽ ജോസിന് നന്ദി പറഞ്ഞ് അനുശ്രീ

single-img
5 May 2020

തന്റെ ആദ്യ ചിത്രത്തിലൂടെതന്നെ മലയാള സിനിമാ പ്രേക്ഷകരെ കയ്യിലെടുത്ത നടിയാണ് അനുശ്രീ. ലാല്‍ജോസിന്റെ ഡയമണ്ട് നെക്ക്ലെസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാളസിനിമാലോകത്തേക്ക് കാലെടുത്തു വെച്ചത്. ചിത്രം ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ദുബായ്ക്കാരൻ ഡ‍ോക്ടറുടെ ഭാര്യയായെത്തിയ നാടന്‍ പെണ്‍കുട്ടിയും അവളുടെ അരുണേട്ടാ മിസ് യൂ എന്ന ഡയലോഗും വളരെ പെട്ടെന്നാണ് പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചത്. ഡയമണ്ട് നെക്ക്ലേസ് റിലീസായി എട്ടു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം ചിത്രത്തെക്കുറിച്ചും സിനിമയിലെ തന്റെ രംഗപ്രവേശത്തെക്കുറിച്ചും ഓര്‍മ്മിക്കുകയാണ് അനുശ്രീ.
തന്നെ ഡയമണ്ട് നെക്ക്ലേസിലൂടെ മലയാളികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചതിന് ലാല്‍ജോസിനോട് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് അനുശ്രീ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

@laljosemechery എന്ന സംവിധായകനിലൂടെ ….എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8വർഷം…എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്‌ …ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം ,ആദ്യമായി ഡബ്ബിങ് ചെയ്തത്,തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് ..എല്ലാവരോടും ഒരുപാട് നന്ദി ..എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും …പ്രത്യേകിച്ച് ലാൽസാറിനോട് ..ലാൽ സാർ..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു …ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ് !!!thanku so much sir…Luv u..❤️ @laljosemechery @fahadhfaassil @samvrithaakhil @gauthami.nair @sameer_thahir @driqbalkuttipuram @ljfilms_official

@laljosemechery എന്ന സംവിധായകനിലൂടെ ….എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ…

Posted by Anusree on Monday, May 4, 2020

2012 മെയ് നാലിനായിരുന്നു ഡയമണ്ട് നെക്ക്ലേസ് റിലീസ് ആയത്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റേതായിരുന്നു തിരക്കഥ. ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി നായര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. സമീര്‍ താഹിര്‍ ആയിരുന്നു ഛായാഗ്രഹണം.