മൂന്ന് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് യുഎഇ; കാരണം, ഇസ്‌ലാമോഫോബിയ

single-img
3 May 2020

ഇസ്ലാമോഫോബിയ പരത്തിഎന്ന കുറ്റം ആരോപിച്ചുകൊണ്ട് മൂന്ന് ഇന്ത്യക്കാര്‍ക്ക് എതിരായ നടപടിയുമായി യുഎഇ. ദുബായിൽ പ്രവർത്തിക്കുന്ന ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലുള്ള കമ്പനിയില്‍ സ്റ്റോര്‍കീപ്പറായി ജോലി ചെയ്യുന്ന സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യര്‍ എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടുകൊണ്ട് നിയമനടപടികള്‍ക്കായി പോലീസില്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല ഇന്ത്യക്കാര്‍ ഇത്തരത്തിലുള്ള കുറ്റത്തിന് നടപടിക്ക് വിധേയരാവുന്നത്. അതേസമയം തന്നെ മുൻപേ ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴുള്ള കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി) പ്രതിഷേധം അറിയിച്ചിരുന്നു. സംഘടനയുടെ മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആര്‍സിയാണ് പ്രതിഷേധം അറിയിച്ചത്.