ജൂൺ 30 വരെ വിദേശത്തു നിന്നും ആരേയും ഇന്ത്യയിലേക്ക് കൊണ്ടുവരുവാൻ പാടില്ല: കാണിപ്പയ്യൂർ

single-img
2 May 2020

രാജ്യത്തെ ലോക് ഡൗൺ മെയ് നാലിന് അവസാനിക്കുമെന്ന് വിഷുിന് ആഴ്ചകൾക്ക് മുമ്പ് പ്രവചിച്ച് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്. ഈ വരുന്ന ജൂൺ 30 വരെ വിദേശത്തു നിന്നും ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് ലോക് ഡൗൺ നേടിയ സാഹചര്യത്തിലാണ് കാണിപ്പയ്യൂരിൻ്റെ ജനം ടിവി യിലെ ചർച്ച വീണ്ടും  സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. 

പ്രണയത്തെക്കുറിച്ചും വിഷു ഫലത്തെക്കുറിച്ചുമുള്ള പ്രവചനങ്ങൾ തെറ്റിപ്പോയ കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അത് തെറ്റിയിട്ടില്ലെന്നും ജനങ്ങൾ മനസ്സിലാക്കിയതിൻ്റെ കുഴപ്പമാണതെന്നും അദ്ദേഹം പറഞ്ഞു. കാണിപ്പയ്യൂർ ഇല്ലത്തുനിന്നും 107 മത്തെ പഞ്ചാംഗമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയത്. വളരെ കൃത്യം ആയിട്ടുള്ള വിവരങ്ങളാണ് പഞ്ചാംഗത്തിൽ നൽകുന്നത്. 2007- 2008 കാലഘട്ടത്തിൽ ലോകം ക്ഷീണം അവസ്ഥയിലാണെന്നും സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അതെല്ലാം കൃത്യമായിരുന്നു. 

`കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ പഞ്ചാംഗത്തിലും പകർച്ചവ്യാധിയുടെ കാര്യം പറയുന്നുണ്ട്. എന്നാൽ കേരളത്തിലെ കാര്യം പറയാത്തതിനു കാരണമുണ്ട്. ഒരു രാജ്യത്ത് ഉടലെടുത്ത പകർച്ചവ്യാധി കേരളത്തിലേക്ക് വരില്ല എന്നുതന്നെയാണ് സ്വാഭാവികമായും വിശ്വസിക്കുന്നത്. തിരുവനന്തപുരത്ത് ഒരു പകർച്ചവ്യാധിയുണ്ടായാൽ അത് കുന്നംകുളത്ത് എത്തുമെന്ന് കരുതാൻ വയ്യല്ലോ. വിഷു ഫലത്തിൽ ഇക്കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നതും´- കാണിപ്പയ്യൂർ പറയുന്നു. 

ഈ വരുന്ന മെയ് നാലിന് രാജ്യത്ത് ലോക് ഡൗൺ അവസാനിക്കുമെന്നും അതിനുശേഷം ജൂൺ 30 വരെ വിദേശത്തേക്കുള്ള ഗമനാഗമനങ്ങൾ നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൻ്റെ പ്രവചനങ്ങൾ തെറ്റി എന്നവകാശപ്പെടുന്നവർ അതിൻ്റെ യഥാർഥ വീഡിയോ കാണാതെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.