ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

single-img
1 May 2020
Asphalt road.

കേരളത്തിൽ ഇന്ന് വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ശക്തമായ മഴ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ഇതിനോട് അനുബന്ധിച്ച് ഇടിമിന്നല്‍ ഉണ്ടാകുമെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിർദ്ദേശിക്കുന്നു.

ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം നാല് വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്ക്കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാല്‍ കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.