സാമൂഹിക അകലം പാലിക്കാൻ മടികാണിക്കുന്ന മനുഷ്യർക്ക് മാതൃകയായി കുരങ്ങൻമാർ

single-img
30 April 2020

സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ പറയുമ്പോഴും ജനങ്ങളിൽ പലർക്കും അത് പാലിക്കാൻ മടിയാണ്. ഇക്കാര്യത്തിൽ ഇതാ മനുഷ്യര്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഒരു കൂട്ടം കുരങ്ങന്മാര്‍. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ് സാമൂഹിക അകലം പാലിച്ചിരിക്കുന്ന കുരങ്ങൻമാരുടെ ചിത്രം ട്വിറ്ററിലൂടെ പങ്കു വച്ചത്. റോഡില്‍ ഇരുന്ന് തണ്ണിമത്തന്‍ കഴിക്കുന്ന കുരങ്ങന്മാരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുരുങ്ങന്മാര്‍ക്ക് തണ്ണിമത്തനും വാഴപ്പഴവുമായി എത്തിയ യുവാവിന്‍റെ മുന്നില്‍ ഇരിക്കുന്ന കുരുങ്ങന്മാരാണ് ചിത്രത്തിലുള്ളത്. രണ്ട് നിരകളിലായി സാമൂഹിക അകലം പാലിച്ചാണ് കുരങ്ങന്മാര്‍ ഇരിക്കുന്നത്. ചിലര്‍ ഭക്ഷണം കഴിക്കുമ്ബോള്‍ മറ്റ് ചില കുരങ്ങന്മാര്‍ ക്ഷമയോടെ അവരുടെ ഊഴത്തിനായി കാത്തിരിക്കുന്നതും ചിത്രത്തില്‍ കാണാം .അരുണാചല്‍ പ്രദേശിലെ അസ്സം അതിര്‍ത്തിയിലുള്ള ഭലുക്പോങില്‍ നിന്നുമാണ് ചിത്രം പകർത്ത‌ിയിരിക്കുന്നത്.

കോവിഡ് പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ചിത്രമെന്നാണ് കിരണ്‍ റിജ്ജു തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകാത്ത മനുഷ്യര്‍ക്ക് നല്‍കുന്ന പാഠം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു..