സർക്കാർ ഓർഡർ കത്തിച്ച പ്രധമാധ്യാപകനെ ആദരിച്ച് കെഎസ് യു

single-img
30 April 2020

സർക്കാർ ഓർഡർ കത്തിച്ച  കോൺഗ്രസ് അനുകൂല സംഘടനാ നേതാവിനെ ആദരിച്ച് കെഎസ് യു. സാലറി ചലഞ്ച് പ്രതിഷേധിച്ച കെപിഎസ്റ്റിഎ സംസ്ഥാന ജനറൽ സെക്രട്ടറിയും പോത്തൻകോട് ഗവൺമെന്റ് യുപിഎസ് സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ സലാഹുദ്ദീനെയാണ് കെ.എസ്‌.യു തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. 

സലാഹുദ്ദീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്‌പ്പാടി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചത്. 

കെഎസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ , നിയോജക മണ്ഡലം പ്രസിഡന്റ് കോലിയക്കോട് ആശിഷ് അജയ് , പോത്തൻകോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ അനസ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സാജൻലാൽ എന്നിവർ പങ്കെടുത്തു.