സൂക്ഷിക്കണം ഭീഷണി അകന്നിട്ടില്ല ‘ബ്രേക്ക് ദ് ചെയിൻ’ രണ്ടാം ഘട്ടം: രോഗം പ്രതിരോധത്തിന് കർശനമായി പാലിക്കേണ്ട 10 കാര്യങ്ങൾ

single-img
30 April 2020

പൊതുസ്ഥലത്തു തുപ്പുന്നതു തടയുന്നതിനായി ‘തുപ്പല്ലേ തോറ്റുപോകും’ എന്ന മുദ്രാവാക്യവുമായി ബ്രേക്ക് ദ് ചെയിൻ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. വൈറസ് വ്യാപനം തടയാൻ നല്ല കരുതലോടെ തുടർന്നുള്ള ദിവസങ്ങളിലും മുന്നോട്ടു പോകുമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗാണുക്കൾ വ്യാപിക്കുന്നതിനു തുപ്പൽ ഉൾപ്പെടെയുള്ള ശരീരസ്രവങ്ങൾ കാരണമാവുന്നുണ്ട്.

കർശനമായി പാലിക്കേണ്ട 10 കാര്യങ്ങൾ

  1. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
  2. മാസ്‌ക് ഉപയോഗിച്ചു മുഖം മറയ്ക്കുക.
  3. ശാരീരിക അകലം പാലിക്കുക.
  4. മാസ്‌ക് ഉൾപ്പെടെ വസ്തുക്കൾ വലിച്ചെറിയരുത്.
  5. യാത്രകൾ പരമാവധി ഒഴിവാക്കുക.
  6. വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ടു പുറത്തിറങ്ങരുത്.
  7. കഴുകാത്ത കൈകൾ കൊണ്ടു കണ്ണ്, മൂക്ക്, വായ തൊടരുത്.
  8. പൊതുഇടങ്ങളിൽ തുപ്പരുത്.
  9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിർത്തുക.
  10. ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിച്ചു മൂക്കും വായും അടച്ചുപിടിക്കുക.