ലോക്ക് ഡൌണ്‍ നേട്ടം ആളുകള്‍ മദ്യപാനം നിര്‍ത്തി ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം കാട്ടിത്തുടങ്ങി എന്നതാണ്‌: പാര്‍ത്ഥിപന്‍

single-img
29 April 2020

കൊറോണ പ്രതിരോധ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടായെന്ന് നടന്‍ പാര്‍ത്ഥിപന്‍. കുടുംബത്തോടൊപ്പം പഴയതിലും കൂടുതലായി ഇപ്പോൾ ആളുകള്‍ ചെലഴിക്കുന്നു. ഇതുമൂവും കുടുംബാംഗങ്ങളും സന്തോഷത്തിലാണെന്നും അദ്ദേഹം പറയുന്നു.

ഇതിനേക്കാൾ വേറൊരു വലിയ നേട്ടമാണ് മദ്യപാന ശീലത്തില്‍ നിന്ന് നിരവധി ആളുകള്‍ വിടുതല്‍ നേടിയെന്നത്. ധാരാളം ആളുകൾ മദ്യപിക്കുന്നത് നിര്‍ത്തുകയും ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം കാട്ടിത്തുടങ്ങിയെന്നും പാര്‍ത്ഥിപന്‍ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം തന്നെ വ്യക്തിപരമായി താനും ലോക്ഡൗണ്‍ ആസ്വദിക്കുകയാണെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. ശരീരം നന്നായിരിക്കുന്നതിന് വേണ്ടി ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ വ്യായാമം ചെയ്യാന്‍ താൻ നിര്‍ബന്ധിതനായെന്നും പാര്‍ത്ഥിപന്‍ പറയുന്നു.