കേരളത്തിൽ നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; ലംഘിക്കുന്നവർക്ക് 200 രൂപ പിഴ

single-img
29 April 2020

കേരളത്തില്‍ നാളെ മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. ആദ്യം 200 രൂപയാണ് പിഴ ഈടാക്കുക. പക്ഷെ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

മാസ്കായി വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. ജനങ്ങളുടെ പ്രാഥമിക സുരക്ഷ മുന്‍നിര്‍ത്തിയും കൊറോണ പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ദ്ദേശിച്ചിരുന്നു.