143 പേര്‍ക്ക് ഒമാനിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു; 101 പേര്‍ വിദേശികൾ

single-img
29 April 2020

ഒമാനില്‍ പുതുതായി ഇന്ന് 143 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 101 പേര്‍ വിദേശികളും 42പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടുകൂടി രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2274ൽ എത്തിയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

ചികിത്സയിൽ ഉണ്ടായിരുന്നവരിൽ 364 പേര്‍ സുഖം പ്രാപിച്ചു. നിലവിൽ ഇതുവരെ ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം പത്ത് പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഗൾഫിലാവട്ടെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഇതുവരെ51,760 പേർക്കാണ് ​ഗൾഫിൽ ആകെ രോ​ഗം ബാധിച്ചത്. മരണസംഖ്യ 292 ആയി.