തമിഴ്‌നാട്ടില്‍ 12 വയസിന് താഴെയുള്ള 121 കുട്ടികള്‍ക്ക് കൊവിഡ് ബാധ

single-img
29 April 2020

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധയുടെ ഇരകളായി കുട്ടികളും. 12 വയസില്‍ താഴെയുള്ള 121ഓളം കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇതിനോടകം  2,058 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നെയില്‍ ആകെ രോഗികളുടെ എണ്ണം 673 ആയി. ചെങ്കല്‍പ്പേട്ടില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എന്നാൽ തമിഴ് നാട്ടിൽ ഇപ്പോൾ വ്യാപിക്കുന്ന വൈറസ് എത്രമാത്രം അപകടകരമണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പച്ചക്കറി കടകളിലെ ജനത്തിരക്കാണ് മുഖ്യവിഷയമെന്നും, വിദേശ രാജ്യങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതാണ് മരണനിരക്ക് ഉയരാൻ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു