പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കണം: കണ്ണൂരിൽ കോൺഗ്രസ് ധർണ്ണ

single-img
29 April 2020

പ്രവാസി മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂരിൽ കോൺഗ്രസിൻ്റെ ധർണ്ണ. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ടാണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തിയത്.  കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സിക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക, പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രു​ടെ​യും സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ​യും വി​മാ​ന​യാ​ത്രാ ചി​ല​വ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാരു​ക​ൾ വ​ഹി​ക്കു​ക, തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾക്ക് ശാ​സ്ത്രീ​യ​മാ​യ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

എം​പി​മാ​രാ​യ കെ.​സു​ധാ​ക​ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, കാ​സ​ർ​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു.