കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമം; ഒറ്റപ്പാലത്ത് യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി

single-img
29 April 2020

വൈറസ് രോഗബാധിതരെ ചികിത്സിച്ചിരുന്ന കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിൽ കുടുങ്ങി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്‍ററിലെ തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിച്ച് കുടുങ്ങിയത്.

ആയാസകരമായി ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് അവിടെ നിന്നും താഴേക്ക് ഇറങ്ങാന്‍ കഴിയാതെ വരികയായിരുന്നു. ഈ മാസം27 നാണ് ഷൊര്‍ണൂരില്‍ നിന്നും ഇവരെ കൊവിഡ് കെയര്‍ സെന്‍ററിലെത്തിച്ചത്. താഴെ ഇറങ്ങാൻ കഴിയാതെ സണ്‍ഷെയ്ഡില്‍ കുടുങ്ങിയ യുവതിയെ ഒടുവിൽ അഗ്നിശമമന സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.