കേരളത്തിൽ കൊവിഡ് 19 രോഗികളില്ലാത്ത ജില്ലകള്‍ നാലെണ്ണം

single-img
27 April 2020

കേരളത്തിൽ നിലവില്‍ കൊവിഡ് 19 രോഗികളില്ലാത്ത ജില്ലകള്‍ തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് എന്നിങ്ങിനെ നാല് ജില്ലകളാണ്. പുതുതായി കോട്ടയവും ഇടുക്കിയും റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ടതിൽ ഇടുക്കിയിലെ വണ്ടന്‍മേടും ഇരട്ടയാറും കോട്ടത്ത് ഐമനം, വെല്ലൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളും ഹോട്ട്‍സ്പോട്ടുകളാണ് എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി.

കേരളത്തിൽ ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഈ 13 പേരിൽ ഒരാൾ വിദേശത്തുനിന്നും വന്നതാണ്. മറ്റോരാള്‍ക്ക് എങ്ങനെ രോഗം പിടിപെട്ടു എന്ന് പരിശോധിച്ചുവരികയാണ്. മറ്റുള്ളവര്‍ക്ക് എല്ലാവര്ക്കും തന്നെ സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്. രോഗം ഭേദമായവരില്‍ ആറ് പേര്‍ കണ്ണൂരിലാണ്.