മാലിന്യത്തിന്റെ അളവ് കുറഞ്ഞപ്പോൾ ഗംഗാ നദിയിൽ പ്രത്യക്ഷപെട്ട് ദേശീയ ജലജീവി ‘ഗംഗാ ഡോള്‍ഫിന്‍’

single-img
27 April 2020

പുണ്യനദിയായി കണക്കാക്കപ്പെടുന്ന ഗംഗാ നദിയില്‍ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ദേശീയ ജല ജീവിയായ ഗംഗാ ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെട്ടു. ലോകത്തെതന്നെ വംശനാശ ഭീഷണി നേരിടുന്ന ജലജീവിയെയാണ് ഗംഗയില്‍ കണ്ടെത്തിയത്.

യുപിയിലെ മീറത്തിലെ ഗംഗാ നദി ഭാഗത്താണ് ഡോള്‍ഫിനെ കണ്ടത്. ഫോറസ്റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബധവാന്‍ ഡോള്‍ഫിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ലോക്ക് ഡൗണിൽ ഗംഗാനദിയിലെ മാലിന്യത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിലാണ് ഡോള്‍ഫിൻ എത്തുന്നത് .

പ്രധാനമന്ത്രി രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍നദിക്കരയിലുള്ള ധാരാളം വ്യവസായശാലകളുള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ഗംഗയിലെ വെള്ളം വളരെ വര്‍ഷങ്ങള്‍ക്കു ശേഷം മാലിന്യമുക്തമായി എന്ന് പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗംഗയിലേതിന് സമാനമായി
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയിലും ഗംഗാ ഡോള്‍ഫിനുകളെ കണ്ടെത്തിയിരുന്നു.
2009 ഒക്ടോബര്‍ 5നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഗംഗാ ഡോള്‍ഫിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ചത്.