കൊറോണ പ്രതിരോധം; പ്രധാനമന്ത്രി തടസ്സങ്ങൾ നീക്കി വേഗത്തില്‍ പ്രവര്‍ത്തിക്കണം: രാഹുല്‍ ഗാന്ധി

single-img
26 April 2020

രാജ്യത്ത് ഇതുവരെ കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ സാധിച്ചിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ടെസ്റ്റുകള്‍ നടത്തുന്നതിന്റെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താന്‍ എന്തോ തടസ്സം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

“കൊറോണയെ പരാജയപ്പെടുത്താനുള്ള പ്രധാന മാര്‍ഗ്ഗം കൂടുതല്‍ ടെസ്റ്റിംഗാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ രാജ്യത്ത് ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യ എന്തോ തടസ്സം നേരിടുന്നുണ്ട്. പ്രധാനമന്ത്രി എത്രയും വേഗം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്”, രാഹുല്‍ ട്വീറ്റ് ചെയ്തു.