ജനങ്ങൾ അതിർത്തി കടക്കുന്നത് പതിവായി; കോഴിക്കോട്- മലപ്പുറം അതിര്‍ത്തി കല്ലിട്ട് അടച്ച് പോലീസ്

single-img
25 April 2020

കോഴിക്കോട്- മലപ്പുറം ജില്ലകളുടെ അതിര്‍ത്തി റോഡ് പോലീസ് കല്ലിട്ട് അടച്ചു.തുടർച്ചയായി ജനം അതിര്‍ത്തി കടക്കുന്നത് ശീലമാക്കിയയതോടെയാണ് പോലീസിന്റെ നടപടി. ഇരു ജില്ലകളും നിലവിൽ കൊവിഡ് 19 റെഡ്‌സോണില്‍പ്പെട്ട ജില്ലകളാണ്. കോഴിക്കോട് ജില്ലയിലെ മുക്കം ജനമൈത്രി പോലീസാണ് അതിര്‍ത്തികള്‍ അടച്ചത്.

നിലവിൽ വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന്‍ ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്പ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്. ഈ റോഡുകളിലേക്ക്കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ചാണ് അടച്ചത്.

മുക്കം സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എഎസ്ഐ സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്. ഇതിന് പുറമെ പ്രദേശത്തെ പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. റോഡുകൾ അടച്ചെങ്കിലും ആവശ്യമായ രേഖകള്‍ ഉള്ളവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്‌പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്.