ബറോഡയിൽ മൂന്ന് സൈനികർക്ക് കൊറോണ

single-img
24 April 2020

ബറോഡ: ഗുജറാത്തിലെ ബറോഡയിൽ സൈനികർക്ക് കൊറോണ സ്ഥിരീകരിച്ചു. സൈന്യത്തിലെ മൂന്നു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.എ​ടി​എം കൗ​ണ്ട​റി​ല്‍ നിന്നുമാണ് വൈറസ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ഇ​വ​രു​മാ​യി സ​മ്പർക്കത്തിലേർപ്പെട്ട 28 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയിട്ടുണ്ട്. അ​തേ​സ​മ​യം, ഗു​ജ​റാ​ത്തി​ല്‍ 2,624 പേ​ര്‍​ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.