കൊറോണക്കാലത്ത് അഭയകേന്ദ്രമായ സർക്കാർ സ്കൂൾ പെയിന്റടിച്ച് വൃത്തിയാക്കി കുടിയേറ്റ തൊഴിലാളികൾ

single-img
23 April 2020

ജയ്പൂർ:കൊറോണക്കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗമാണ് കുടിയേറ്റ തൊഴിലാളികൾ. ജീവിത മാർഗം തേടി സ്വദേശത്ത് നിന്ന് വിവിധ സംസ്ഥാനങ്ങളിലെത്തിയ അവർ. ജോലിയും വരുമാനവും നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യവു മില്ലാത്തതിനാൽ അഭയാർഥികളായി കഴിയുകയാണ് പലയിടങ്ങളിലും. വൈറസ് പടരുന്ന സാഹചര്യങ്ങളിൽ നിന്ന് അവരെ സുരക്ഷിതരാക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നുമുണ്ട്.

എന്നാൽ ഈ ദുരിതകാലത്തും തങ്ങൾക്കു ലഭിച്ച പരിഗണനയിൽ നന്ദി പ്രകടിപ്പിക്കാനും പലരും മറക്കുന്നില്ല. ലോക്ക്​ഡൗണിനിടെ സ്വന്തം നാട്ടിലെത്താതെ രാജസ്ഥാനില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ ഒഴിവുനേരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാണ് ശ്രദ്ധ നേടുന്നത്. രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ ക്വാറന്‍റീനില്‍ കഴിയുന്ന തൊഴിലാളികള്‍ അവര്‍ താമസിക്കുന്ന സര്‍ക്കാര്‍ സ്​കൂള്‍ കെട്ടിടവും പരസിരവും പെയിന്‍റടിച്ച്‌​ വൃത്തിയാക്കിയാണ് മാതൃകയാകുന്നത്​. സ്​​കൂളിലെ അറ്റകുറ്റപണികളും ഇവര്‍ ചെയ്​തു തീര്‍ക്കുന്നു.

54 ​കുടിയേറ്റ തൊഴിലാളികളെയാണ്​ പാല്‍സാനയിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ററി സ്​കൂളില്‍സികാറില്‍ ക്വാറന്‍റീനില്‍ താമസിപ്പിച്ചിരിക്കുന്നത്​. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം തൊഴിലാളികളും.താമസ സൗകര്യവും ഭക്ഷണവും മെഡിക്കൽ പരിശോധനയുമെല്ലാം ഇവർക്ക് ഏർപ്പാടാക്കിയിട്ടുണ്ട്​.

സ്​കൂള്‍ കെട്ടിടം പെയിന്‍റടിച്ച്‌​ വൃത്തിയാക്കാമെന്ന്​ ഹരിയാനയില്‍ നിന്നുള്ള ശങ്കര്‍ സിങ്​ ചൗഹാ​​ന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത്​ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്​ പഞ്ചായത്തംഗങ്ങളും ഗ്രാമീണരും ഇവര്‍ക്ക് പെയിന്‍റടിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുത്തു. സ്വമേധയാ ഏറ്റെടുത്ത ജോലി സന്തോഷത്തോടെ ചെയ്​തുതീര്‍ക്കുകയാണ് ഇവർ.

ദുരിതകാലത്ത് തങ്ങൾക്ക് അഭയമൊരുക്കിയ ഗ്രാമീണര്‍ക്കുള്ള പ്രതിഫലമാണ് ഇതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ക്വാറന്‍റീന്‍ സമയം എങ്ങനെ ഫലപ്രദവും മറ്റുള്ളവര്‍ സഹായകമാകുന്ന തരത്തിലും ചെലവഴിക്കാമെന്നാണ്​ ഇവര്‍ കാണിച്ചു തരുന്നത്​. ​ഇവർ ജോലി ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധിപ്പേരാണ് തൊഴിലാളികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.