കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
22 April 2020

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു ഡോക്ടർമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ രണ്ട്​ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.ഹൗസ്​ സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നതായി അധികൃതർ അറിയിച്ചു.

യാത്ര കഴിഞ്ഞെത്തിയ ശേഷം ഇവർ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല.​ നിരീക്ഷണത്തിലിരിക്കെയാണ്​ ഇവര്‍ക്ക്​ രോഗം സ്ഥിരീകരിച്ചത്​. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന ഏഴ്​ പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്​​.