അമേരിക്ക വിദേശികളെ പറഞ്ഞുവിടുന്നത് പരിശോധനയില്ലാതെ: സ്വന്തം രാജ്യത്ത് വന്നിറങ്ങുന്നത് കോറോണ ബാധിതരായി

single-img
22 April 2020

അ​മേ​രി​ക്ക തി​രി​ച്ച​യ​ച്ച വി​ദേ​ശ പൗ​രൻമാർ​ക്ക് കോ​വി​ഡ്. ഹെ​യ്തി, ഗ്വാ​ട്ടി​മാ​ല, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ​യും രോ​ഗ​മു​ക്തി ഉ​റ​പ്പാ​ക്കാ​തെ​യും വി​ദേ​ശ പൗ​രൻമാ​രെ ക​യ​റ്റി​യ​യ​ക്കു​ന്ന അ​മേ​രി​ക്ക​ൻ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യിരിക്കുകയാണ്. 

അ​മേ​രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ 51 പേ​ർ​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ഗ്വാ​ട്ടി​മാ​ല സ​ർ​ക്കാ​ർ പ​റ​ഞ്ഞു. വി​ദേ​ശ പൗരൻമാരെ തി​രി​ച്ച​യ​ക്കു​ന്ന​തി​നു മു​ന്പ് അ​വ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഗ്വാ​ട്ടി​മാ​ല അ​മേ​രി​ക്ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് മു​ക്ത​രാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ശേ​ഷ​മേ വി​ദേ​ശിയരെ തി​രി​ച്ച​യ​ക്കാ​വൂ എ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും അ​വ​രി​ലൂ​ടെ രോ​ഗം പ​ട​ർ​ന്ന​താ​യും മെ​ക്സി​ക്കോ, ഹെ​യ്തി സ​ർ​ക്കാ​രു​ക​ളും അ​റി​യി​ച്ചു.