മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സൈക്കോ ചിറ്റപ്പൻ ഓർമ്മയായി; ടെലിവിഷൻ താരം ഷാബുരാജ് അന്തരിച്ചു

single-img
21 April 2020

കൊല്ലം: ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ഷാബുരാജ് (40) അന്തരിച്ചു. ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായിരുന്നു ഷാബുരാജ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. ഏഷ്യാനെറ്റ് കോമഡി സ്റ്റാർ പ്രോഗ്രാമിലെ ജനപ്രിയ എപ്പിസോഡുകളിലെ സൈക്കോ ചിറ്റപ്പനെ അവതരിപ്പിച്ചാണ് മലയാളികൾക്കിടയിൽകൂടുതൽ ശ്രദ്ധ നേടിയത്.

തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. നിരവധി കലാസമിതികളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കൂടുതലും സ്‍ത്രീവേഷങ്ങളായിരുന്നു ചെയ്‍തിരുന്നത്.

നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സക്ക് പണം കണ്ടെത്താൻ സുഹൃത്തുക്കളും ശ്രമിച്ചു വരുകയായിരുന്നു അതിനിടയിൽ ആണ് അദ്ദേഹം മരണപ്പെട്ടത്.