കൊറോണ ജോലിയില്ലാതാക്കി, സർക്കാർ ധനസഹായം പ്രഖ്യാപിക്കണം: ജ്യോതിഷികൾ

single-img
21 April 2020

ലോകമാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 കാരണം ജോലി നിർത്തി വച്ച ജ്യോതിഷികൾക്ക്  സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യം. വൈറസ് ബാധയെ തുടർന്ന് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജ്യോതിഷികളുടെ വരുമാനത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നതെന്നും കേരള ഗണക കണിശ സഭ പറയുന്നു. ഈ അവസരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സർക്കാർ ഇടപെട്ട് ധനസഹായം നൽകണമെന്നാണ് സഭയുടെ ആവശ്യം. 

തങ്ങളുടെ ജോലി നിർത്തി വച്ച് ലോക്ക് ഡൗണിനോട്  സഹകരിക്കുകയാണ് ജ്യോതിഷികൾ. വരുമാനമാർഗം ഏകദേശം അടഞ്ഞ വഴിയാണ്. ജ്യോതിഷ കാര്യങ്ങൾക്ക് ജനങ്ങൾ ആരും വരാത്ത അവസ്ഥയിൽ ജ്യോതിഷികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും കേരള ഗണക കണിശ സഭ പ്രസിഡൻ്റ് രമേശ് പണിക്കർ പുറ്റാട്ടും സെക്രട്ടറി പി കെ പുരുഷോത്തമനും വ്യക്തമാക്കി.