നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്നത്; പുതിയ ബ്ലോഗുമായി മോഹൻലാൽ

single-img
21 April 2020

ലോക്ക് ഡൗൺ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും,മറ്റും പങ്കുവച്ച് നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്. കൊവിഡ് 19 നെതിരായ പ്രതിരോധം തീർക്കുകയാണ് രാജ്യം.ആദ്യം 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിയന്ത്രണങ്ങൾക്ക് ഇളവുവരുത്താൻ തീരുമാനിച്ചതോടെ അളുകൾ‌ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു.എന്നാല്‍ അല്‍പ്പം കൂടി ക്ഷമിക്കൂ എന്ന് രാജ്യം പറയുന്നു” മോഹൻലാൽ കുറിച്ചു.

”തിരിച്ചുപോകാൻ, ജീവിതത്തെ തിരിച്ചുപിടിക്കാൻ നാമെല്ലാവരും കാത്തിരിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍ നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണ്. നമ്മുടെ തന്നെ ഓര്‍മ്മകളിലേക്ക്, കടന്നുപോയ വഴികളിലേക്ക്. നഷ്‍ടപ്പെടുമ്പോഴാണ് എന്തിന്റെയും വില അറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെ. ഭൂമിയില്‍, നാട്ടില്‍ നാമെത്ര മേല്‍ സ്വതന്ത്രരായിരുന്നു”വെന്നും മോഹൻലാല്‍ പറയുന്നു.