സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

single-img
21 April 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരിൽ 10 പേരും കണ്ണൂർ സ്വദേശികളാണ്. കാസർഗോഡ് മൂന്നും പാലക്കാട് നാലും മലപ്പുറത്തും കൊല്ലത്തും ഓരോ ആളുകളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗബാധിതരായവരിൽ ഒൻപതു പേരും വിദേശത്തു നിന്നെത്തിയവരാണ്. നിലവിൽ രോഗബാധിതരുടെ എണ്ണം കൂടിയ ജില്ലയായതിനാൽ കണ്ണൂർ ജില്ലയിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു.അതേ സമയം ഇന്ന് 16 പേരാണ് രോഗത്തിൽ നിന്നും മുക്തരായത്.