കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അറസ്റ്റിൽ

single-img
20 April 2020

കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. ലോക്ക്ഡൗൺ ലംഘിച്ചതിൻ്റെ പേരിലാണ് അറസ്റ്റ്. ഇന്ന്  രാവിലെ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കളക്ടറെ കാണാനെത്തിയ യൂത്ത് കോൺഗ്രെസ്സുകാരെ പൊലീസ് അറസ്റ് ചെയ്തിരുന്നു. 

കൊല്ലം ഈസ്റ്റ് പോലീസ്‌സ്റ്റേഷനിലെത്തിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകരുമായി അവിടെയെത്തിയ ബിന്ദു കൃഷ്ണ സംസാരിക്കുന്നതിനിടെയാണ് അവരെയും അറസ്റ്റ് ചെയ്തത്. 

അതേസമയം ബിന്ദു കൃഷ്ണ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നതല്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. മാത്രമല്ല അറസ്റ്റ് നടക്കുന്ന സമയത്ത് ബിന്ദുകൃഷ്ണയുടെ കൂടെകുട്ടിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

അറസ്റ്റ് അനാവശ്യമാണെന്ന് ആരോപിച്ച പ്രവർത്തകർ പോലീസ്‌സ്റ്റേഷനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.