രാജവെമ്പാലയെ ഭക്ഷണമാക്കി ജനങ്ങൾ ;ലോക്ക്ഡൗണിൽ അരിയും അവശ്യ സാധനങ്ങളും ലഭിക്കുന്നില്ല

single-img
20 April 2020

അരുണാചൽ പ്രദേശ്: ലോക്ക് ഡൗൺകാലത്തെ പട്ടിണിമാറ്റാൻ പാമ്പിനെ ഭക്ഷണമാക്കി ജനങ്ങൾ. അതുണാചൽ പ്രദേശിലാണ് ജനങ്ങൾ വിശപ്പകറ്റാനായി 12 അടി നീളമുള്ള രാജവെമ്പാലയെ ഭക്ഷണമാക്കിയത്.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സമ്പൂർണലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അരിയും അവശ്യസാധനങ്ങളും ലഭിക്കാതെ വന്നതോടെയാണ് ഇതിനു മുതിർന്നതെന്ന് ജനങ്ങൾ പറയുന്നു.കാട്ടിനുള്ളില്‍ നിന്നാണ് ഇവര്‍ പാമ്പിനെ പിടിച്ചത്. തുടര്‍ന്ന് അതിനെ കൊന്ന് പാകംചെയ്ത് ഭക്ഷിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം പ്രദേശത്തെ പത്തായപ്പുരകളില്‍ അരിയോ മറ്റ് ധാന്യങ്ങളോ ശേഷിക്കുന്നില്ലെന്നും വിശപ്പകറ്റാന്‍ കാട്ടില്‍ നിന്ന് എന്തെങ്കിലും കിട്ടുമോന്ന് തേടി പോയപ്പോഴാണ് പാമ്പിനെ കിട്ടയതെന്നും ഇവര്‍ പറയുന്നുണ്ട്.

സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ മൂന്ന് പേര്‍ ചത്ത രാജവെമ്പാലയെ തോളിലിട്ട് നില്‍ക്കുന്നതായി കാണാം. കൂടാതെ പാമ്പിനെ വെട്ടി വൃത്തിയാക്കി കഷണങ്ങളാക്കാന്‍ വാഴയിലകള്‍ നിരത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച്‌ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.