പ്രിയങ്ക ഗാന്ധിക്കെതിരെ ട്വിറ്റര്‍ വഴി വധഭീഷണി; യുപി പോലീസ് കേസെടുത്തു

single-img
19 April 2020

കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കെതിരെ ട്വിറ്റര്‍ വഴി വധഭീഷണി. സംഭവത്തില്‍ യുപിയിലെ ബസ്തി പോലീസ് കേസെടുത്തു. ആരതി പാണ്ഡെ എന്ന് പേരുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടിനെതിരെയാണ് പോലീസ് കേസെടുത്തത്. യുപി കോണ്‍ഗ്രസ് നേതാവ് ലാലന്‍ കുമാറാണ് പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണിഉണ്ടായ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ ദിവസംന്യൂസ് 18 ടി.വി ചാനലില്‍ വന്ന പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തെ മുന്‍നിര്‍ത്തിയാണ് വധഭീഷണി. അതേസമയം പ്രിയങ്കക്കെതിരെ വധഭീഷണി മുഴക്കിയ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവില്‍ ഇല്ല.

ലഭ്യമായ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രകാരം ട്വിറ്റര്‍ അക്കൗണ്ട് ഉടമയായ ആര്‍തി പാണ്ഡെയുടെ പ്രൊഫൈല്‍ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. മാത്രമല്ല, പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് വിലാസവും പ്രൊഫൈലിനോടൊപ്പം ചേര്‍ത്തിട്ടുമുണ്ട്.