രാജ്യത്ത് ആദ്യമായി കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡ്

single-img
19 April 2020

രാജ്യത്ത് ആദ്യമായി കോവിഡ് ഭേദമായ ആൾക്ക് വീണ്ടും  രോ​ഗം സ്ഥീരികരിച്ചു. ഹിമാചൽ പ്രദേശിൽ ഉന ജില്ലയിൽ നിന്നുള്ള ആളാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. രാജ്യത്ത് ആദ്യമായാണ് രോ​ഗമുക്തി നേടിയ ആൾക്ക് വീണ്ടും രോ​ഗം സ്ഥിരീകരിക്കുന്നത്. 

ഇത് ആരോ​ഗ്യവിദ​ഗ്ധർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇയാൾക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആയതെങ്ങനെയെന്ന് ആരോ​ഗ്യവിദ​ഗ്ധർ പരിശോധിച്ചു വരികയാണ്. വൈറസിന്റെ ഘടനയിലുണ്ടായ മാറ്റമാണോ ഇതിന് കാരണമെന്നും വിലയിരുത്തി വരികയാണ്.

അതിനിടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൽഹി കലാവതി സരൺ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്. 10 മാസം പ്രായമുള്ള കുട്ടി അടക്കം മൂന്നു കുട്ടികൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിലുള്ളതായാണ് റിപ്പോർട്ട്.