ലോക്ക് ഡൗണിൽ പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നവർക്ക് സ്വർണ്ണ നാണയം സമ്മാനം നൽകി ഒരു പഞ്ചായത്ത്

single-img
19 April 2020

ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്കു സ്വർണ്ണനാണയം സമ്മാനം നൽകാനൊരുങ്ങി താഴേക്കോട് ഗ്രാമപഞ്ചായത്ത്. സ്വർണ സമ്മാന പദ്ധതിയിലൂടെയാണ് സമ്മാനം നൽകുന്നത്. 

അരപ്പവന്റെ സ്വർണ നാണയമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനമായി റെഫ്രിജറേറ്ററും വാഷിംഗ് മെഷീനും കിട്ടും. അമ്പതുപേർക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. 

കൊവിഡിൽ നിന്ന് രക്ഷപ്പെടാം,​ സമ്മാനം നേടാം. ഇതാണ് പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് പറയുന്നത്.സഹകരണ ബാങ്കുകളുടെയും മറ്റും സഹകരണത്തോടെയാണ് സമ്മാനങ്ങൾ നൽകുന്നത്.പതിനായിരത്തോളം കുടുംബങ്ങളുണ്ട് പഞ്ചായത്തിൽ.

ഒരു കുടുംബത്തിൽ ശരാശരി അഞ്ചുപേരും.കുടുംബത്തിലെ ആരെങ്കിലും പുറത്തിറങ്ങിയാൽ അർഹത നഷ്ടപ്പെടും. ഏപ്രിൽ ഏഴുമുതൽ ലോക്ക് ‌ഡൗൺ അവസാനിക്കുന്നതുവരെ പുറത്തിറങ്ങാതെ വീട്ടിൽ കഴിയണം.

ആരെങ്കിലും പുറത്തിറങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കാൻഓരോ വാർഡിലും വോളണ്ടിയർമാരുണ്ടാകും. അവർ നൽകുന്ന റിപ്പോർട്ടനുസരിച്ച് വീടുകളിൽ സമ്മാനക്കൂപ്പൺ എത്തിക്കും. കൂപ്പണിന് അർഹത നേടുന്ന കുടുംബങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.