ഖത്തറില്‍ 440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ പേരും വിദേശ തൊഴിലാളികൾ

single-img
19 April 2020

ഖത്തറില്‍ ഇന്ന് മാത്രം 440 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവര്‍ 5448 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും വിദേശ തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ചികിത്സയിൽ 8 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യമാകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 518 ആയി ഉയര്‍ന്നു. ഏത് സമയവും രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യാവസായിക ഏരിയയില്‍ രോഗബാധയുള്ള തൊഴിലാളികള്‍ക്കായി എല്ലാ സൌകര്യങ്ങളോടും കൂടിയ ഫീല്‍ഡ് ഹോസ്പിറ്റല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ് ഇപ്പോൾ.