മനുഷ്യരുടെ വരവില്ലാതായതോടെ റോഡിൽ സ്വൈരവിഹാരം നടത്തി സിംഹങ്ങൾ;ചിത്രങ്ങൾ വൈറലാകുന്നു

single-img
18 April 2020

ലോക്ക് ഡൗൺ കാലത്ത് മനുഷ്യരുടെ ശല്യം കുറഞ്ഞതോടെ സന്തോഷിക്കുന്നത് വന്യജീവികളാണ്. മനുഷ്യരില്ലാത്ത റോഡുകളിൽ സ്വൈര്യവിഹാരം നടത്തുകയാണ്. ലോകത്തിലെ തന്നെ പല വന്യജീവി സങ്കേതങ്ങളിലും സന്ദർശകരെ കണ്ട് പുറത്തേക്കിറങ്ങാത്ത മൃഗങ്ങളെല്ലാം ഇപ്പോൾ സ്വാതന്ത്ര്യത്തോടെയാണ് സഞ്ചരിച്ചിരിക്കുന്നത്.

അത്തരത്തിൽ ലോക്ക ഡൗൺ ആഘോഷമാക്കി റോഡിൽ കിടന്നുറങ്ങുന്ന സിംഹങ്ങളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങള്‍ റോഡില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്

താന്‍ ചിത്രമെടുത്തത് സിംഹങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ലെന്ന് ഈ വൈറല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാര്‍ക്കിലെ റേഞ്ചര്‍ റിച്ചാര്‍ഡ് സൗറി പറഞ്ഞു.ഇത്തരത്തിലൊരു ദൃശ്യം ഇതാദ്യമാണെന്നും ലോക്ക്ഡൗണിന് മുമ്പ് ഇവിടെ സന്ദര്‍ശകരുടെ നല്ല തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നതായും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച്‌ 25നാണ് ദക്ഷിണാഫ്രിക്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ടിന് ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടുകയും ചെയ്തു.അതേസമയം, ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2783 ആയി ഉയര്‍ന്നു. 50 പേരാണ് മരിച്ചത്.