അത് സഹോദരിമാരല്ല , മക്കളോടൊപ്പമുള്ള ചിത്രവുമായി നടി നദിയാ മൊയ്തു

single-img
17 April 2020

നടി നദിയാ മൊയ്തു ഇന്‍സ്റ്റഗ്രാമില്‍ മക്കള്‍ക്കും കുടുംബത്തിനൊപ്പം ജപ്പാന്‍ യാത്ര നടത്തിയതിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഇതില്‍ ഏതാ മക്കള്‍,കൂടെ നില്‍ക്കുന്നത് സഹോദരിമാരാണോ തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.

ശിരീഷ് ഗോഡ്ബോലെയാണ് നദിയയുടെ ഭർത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. നദിയ ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്.