സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യം; ഹൈക്കോടതിയില്‍ പൊതുതാൽപര്യ ഹർജി

single-img
17 April 2020

ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെവിവാദ വിഷയമായ സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാൽപര്യ ഹർജി. സംസ്ഥാന സർക്കാർ കരാറിൽ ഏർപ്പെട്ട ഈ കമ്പനിക്ക് അമേരിക്കയില്‍ ഡേറ്റ മോഷണത്തിന് കേസുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകനായ ബാലു ഗോപാല്‍ കരാർ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

പ്രസ്തുത കരാറിൽ കേന്ദ്ര ഏജന്‍സിയെ കൊണ്ട് ഫോറന്‍സിക് ഓഡിറ്റ് നടത്തണം. ജനങ്ങളിൽ നിന്നും ഇതുവരെ ശേഖരിച്ച ഡേറ്റകള്‍ സ്പ്രിന്‍ക്ലറിന് കൈമാറരുത്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണം. വ്യക്തികളുടെ അനുവാദം കൂടാതെ വിവരങ്ങള്‍ കൈമാറരുതെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു. കോടതി ചൊവ്വാഴ്ച ഹർജി പരിഗണിക്കാനാണ് സാധ്യത.