കേരളത്തില്‍ 7 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു; 5 പേര്‍ വിദേശത്ത് നിന്നും വന്നവര്‍

single-img
16 April 2020

കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂര്‍- 4 , കോഴിക്കോട്- 2, കാസർകോട് ഒരാൾ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതേപോലെ തന്നെ സംസ്ഥാനത്തിന് ആശ്വാസമായി ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞു. 27 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. നിലവിൽ 88,855 പേരാണ് നിരീക്ഷണത്തിലുള്ളത്