ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ്: മുഖ്യമന്ത്രിയുൾപ്പെടെ നിരീക്ഷണത്തിൽ

single-img
15 April 2020

ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖേഡാവലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ.  കുറച്ചു ദിവസങ്ങളായി നേരിയ പനിയുണ്ടായിരുന്ന ഇദ്ദേഹം പരിശോധന നടത്തിയതിനു പിന്നാലെയാണ് ഫലം പോസിറ്റീവാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. 

ഇമ്രാനെ നിലവിൽ ഗാന്ധിനഗറിലെ എസ് വി പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ കർഫ്യു ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കഴിഞ്ഞ ദിവസം എംഎൽഎ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ടെങ്കിലും, എംഎൽഎയുമായി അടുത്തിടപഴകിയവരെ മുന്‍കരുതൽ നടപടി എന്ന നിലയ്ക്കാണ് ക്വാറന്റൈൻ ചെയ്യുന്നത്.

മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും ഇടപഴകിയ കോൺഗ്രസ് എംഎൽഎ, ഒരു വാർത്താ സമ്മേളനത്തിലും പങ്കെടുത്തതായാണ് വിവരം.