ലോക്ക് ഡൗണിൽ ഡ്രോണുപയോഗിച്ച് പാൻമസാല വിതരണം; വീഡിയോ വൈറലായതോടെ വിരുതൻമാരെ പൊലീസ് പൊക്കി

single-img
13 April 2020

അഹമ്മദാബാദ്: ഗുജറാത്തിൽ ഡ്രോണുപയോഗിച്ച് പാൻമസാല വിതരണം ചെയ്തവരെ പൊലീസ് പിടികൂടി.ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം. ഡ്രോണില്‍ പാന്‍ മസാല വിതരണം ചെയ്യുന്ന ടിക് ടോക് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് ഡ്രോണ്‍ ക്യാമറകളെ ആശ്രയിക്കുന്നനിടെയാണ് ഡ്രോണ്‍ ഉപയോഗിച്ച്‌ ഒരു സംഘം പാന്‍മസാല കടത്ത് നടത്തിയത്.

ഡ്രോണ്‍ വഴി പാന്‍മസാല പാക്കറ്റുകള്‍ വിതരണം ചെയ്യുന്ന വീഡിയോ ആദ്യം ടിക് ടോക്കില്‍ ആണ്എത്തിയത്.  വീഡിയോയില്‍, പാന്‍ മസാലയുടെ പാക്കറ്റുകള്‍ ഡ്രോണില്‍ തൂങ്ങിക്കിടക്കുന്നതായി കാണാം. സംഭവം വൈറലായതോടെ സോഷ്യല്‍മീഡിയ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. അതിനു പിന്നാലെയാണ് പൊലീസ് പ്രതികളെ പിടകൂടിയത്.