2.7 തീവ്രതയുമായി രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ രണ്ടാം തവണ ഭൂചലനം

single-img
13 April 2020

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് വീണ്ടും ഭൂചലനമുണ്ടായി. ഇന്ന് ഉച്ചക്ക് 1.30ഓടെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തുകയും ഏകദേശം 5 കിലോമീറ്റര്‍ ദൂരത്തോളം അനുഭവപ്പെടുകയും ചെയ്തതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. തുടർച്ചയായി രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഡൽഹിയിൽ ഭൂചലനമുണ്ടാവുന്നത്.

ഇന്നലെ, ഞായറാഴ്ചയും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 5.45 ഓടെയാണ് ഉണ്ടായത്. സംസ്ഥാനത്തെ വടക്കു കിഴക്കന്‍ മേഖലയായ വാസിറാബാദാണ് കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ട കേന്ദ്രം. എക്ടീഷം എട്ടു കീലോമീറ്റര്‍ ദൂരത്തോളമാണ് ഭൂചലനം അനുഭവപ്പെട്ടത്.