കൊറോണയുടെ ആയുസ് തീരുമാനിച്ചു: പണിക്കർ സർവീസ് സൊസൈറ്റിയുടെ നിർണായക വെളിപ്പെടുത്തൽ

single-img
12 April 2020

ലോകത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിൻ്റെ ആയുസ് തീരുമാനിച്ചതായി പണിക്കർ സർവീസ് സൊസൈറ്റി. സൊസൈറ്റി പുറത്തിറക്കിയ പുതിയ ചൈത്രമാസ വിഷുസംക്രമ ഫലത്തിലാണ്  കൊറോണയുടെ ആയുസ്സ് നിശ്ചയിച്ചിരിക്കുന്നത്. വ്യാഴ മാറ്റത്തിലൂടെ രാജ്യത്ത് പടർന്നുപിടിച്ച കൊറോണ ജൂൺ 30 നു ശേഷം ശാന്തമായി രാജ്യത്ത് അഭിവൃദ്ധി തിരിച്ചു വരുമെന്നാണ് വിഷു ഫലം പറയുന്നത്. 

പുരാതന ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗോളങ്ങളുടെ പരസ്പര പ്രതിഭാസങ്ങളെ ഗണിച്ചു രേഖപ്പെടുത്തിയതാണ് വിഷുസംക്രമ ഫലമെന്ന് പണിക്കർ സർവീസ് സൊസൈറ്റിയുടെ ഭാരവാഹികൾ പറയുന്നു. 

എന്നാൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മെയ് 17ന് നടത്താനിരുന്ന പണിക്കർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കമെന്നാണ് അറിയിച്ചിരിക്കുന്നത്.