പുറത്തിറങ്ങിയപ്പോൾ പാസ് ചോദിച്ചു; എഎസ്ഐ യുടെ കെെ വെട്ടിമാറ്റി അക്രമികൾ

single-img
12 April 2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ കൈ വെട്ടി മാറ്റി അക്രമികൾ. രണ്ടു പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങുന്നവര്‍ കാരണം വ്യക്തമാക്കാന്‍ കാണിക്കേണ്ട പാസ് ചോദിച്ചതിനാണ് അക്രമം നടന്നത്. 

കൈ വെട്ടിമാറ്റിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റഅസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍ജീത്ത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ജീത്ത് സിങ്ങിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

പഞ്ചാബിലെ പട്യാല ജില്ലയിലെ പച്ചക്കറി ചന്തയിലാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൂടാതെ മൂന്നുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ആക്രമണം ഉണ്ടായതെന്ന് പഞ്ചാബ് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് ഒന്നുവരെ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചത്.