കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 പേർക്ക്

single-img
11 April 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂരിൽ ഏഴു പേരിലും, കാസർഗോഡ് രണ്ടു പേരിലും. കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം 19 പേർക്ക് രോഗം ഭേദമായതായി അധികൃതർ അറിയിച്ചു

ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 373 ആയി. 228 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ലോക്ക് ഡൈണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചു പോകാറായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.