ഇന്നുമുതൽ കാസർകോട് ട്രിപ്പിൾ ലോക് ഡൗൺ

single-img
11 April 2020

കാസര്‍കോട് ജില്ലയിലെ ചില മേഖലകളില്‍ ഇന്നു മുതല്‍ ട്രിപ്പിൾ ലോക് ഡൗൺ. കൂടുതല്‍ കോവിഡ് കേസുകളുള്ള മേഖലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം.  

ഈ സ്ഥലങ്ങളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഈ സ്ഥലങ്ങളിലേക്ക് നിരീക്ഷണത്തിനായി ഒരു ഡ്രോണും വിട്ടുനല്‍കിയിട്ടുണ്ട്. 

അഞ്ചുവീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പട്രോളിംഗ് നടത്തും.  കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗബാധിതര്‍ ഏറെയുള്ള പ്രദേശങ്ങളിലെ ജനസമ്പര്‍ക്കം കുറയ്ക്കുക ലക്ഷ്യമിട്ടാണ് നിയന്ത്രണം കടുപ്പിക്കുന്നത്. 

നേരത്തെ ജില്ലയില്‍ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലോക്കിങ്ങ് നടപ്പാക്കിയിരുന്നു. ജില്ലയിലെ പ്രദേശങ്ങളെ പ്രത്യേകമായി തിരിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു