“ഹലോ മഹാദേവൻ ദുബായ് ഇൻകാസ്, ഒ ഐ സി യുടെ കാര്യങ്ങളൊക്കെ എങ്ങനെയുണ്ട്… ഓ…4500 കിറ്റ് വിതരണം ചെയ്തല്ലേ ?”: വീഡിയോയിൽ രമേശ് ചെന്നിത്തല ഫോണിലൂടെ ബന്ധപ്പെട്ട ദുബായിലെ മഹാദേവൻ മാർച്ച് 22 മുതൽ കേരളത്തിൽ കൊറോണ നിരീക്ഷണത്തിലാണ്

single-img
10 April 2020

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ് പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വീഡിയോ കഴിഞ്ഞദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന കോൺഗ്രസ് പ്രവർത്തകരോട് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യങ്ങൾ ഫോണിലൂടെ ചോദിച്ചറിയുന്ന ചെന്നിത്തലയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ ദൃശ്യങ്ങളിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

ദുബായിൽ ജോലി ചെയ്യുന്നു മഹാദേവൻ എന്ന വ്യക്തിയുമായി രമേശ് ചെന്നിത്തല നടത്തുന്ന സംസാരമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ദുബായ് ഇൻകാസ്, ഒ ഐ സി യുടെ കാര്യങ്ങളൊക്കെ എങ്ങനെയുണ്ട് എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ഈ പറയുന്ന ഇ൯കാസ് യുഎഇ പ്രസിഡന്റ് ആയ കായംകുളം സ്വദേശിയായ മഹാദേവന്‍ വാഴശ്ശേരിൽ എന്ന വ്യക്തി മാ൪ച്ച് 22ന് നാട്ടിലെത്തിയിരുന്നുവെന്നാണ് പുതിയ പോസ്റ്റിലൂടെ പറയുന്നത്. 

സുധീർ ഇബ്രാഹിമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

ചെന്നിത്തലയുടെ വീഡിയോയിൽ കണ്ട ഒരു കാര്യം.. 

 “ഹലോ മഹാദേവൻ എങ്ങനെയുണ്ട് ദുബായ് ഇൻകാസ്, ഒ ഐ സി യുടെ കാര്യങ്ങളൊക്കെ , ഓ…4500 കിറ്റ് വിതരണം ചെയ്തല്ലേ ?”

സത്യകഥ…!!

ഈ പറയുന്ന ഇ൯കാസ് യുഎഇ പ്രസിഡന്റ് ആയ കായംകുളം സ്വദേശിയായ മഹാദേവന്‍ വാഴശ്ശേരിൽ എന്ന വ്യക്തി മാ൪ച്ച് 22ന് നാട്ടിലെത്തി ആരോഗ്യവകുപ്പിന്റെ നി൪ദ്ധേശ പ്രകാരം കായംകുളത്തെ വീട്ടില്‍ ക്വാറന്റയിനിലാണ്..

ഇനി മഹാദേവൻ ആണോ കുമ്പിടി ചെന്നിത്തലയാണോ കുമ്പിടി എന്ന് പറയേണ്ടത്‌ ചെന്നിത്തലയുടെ പി ആർ ടീം ആണു…!!

വാൽ :- താൻ കായംകുളത്തെ വീട്ടിൽ ക്വാറന്റേനിൽ കഴിയുകയാണു എന്ന് അദ്ദേഹം തന്നെ പറയുന്ന വിഡിയോ ലിങ്ക്‌ കമൻ ബോക്സിൽ

ലോകത്തിൻ്റെ ഗതി നമ്മുടെ കൈകളിൽ.. സുഹൃത്തുക്കൾക്ക് സ്നേഹത്തോടെ…

Posted by Mahadevan Vazhasseril on Thursday, March 26, 2020