മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപ പിഴ അവർത്തിച്ചാൽ 500; കൊവിഡ് പ്രതിരോധത്തിന് കർശന നടപടികളുമായി ഒഡിഷ

single-img
10 April 2020

ഭുവനേശ്വർ: കൊവിഡ് 19 നെതിരായ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ് ഒഡിഷയും. സംസ്ഥാനത്ത് മുൻകരുതലുകൾ സ്വാകരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴയീടാക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് ആണ് ഒഡീഷ സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക്ക് ഇല്ലാതെ പിടിക്കപ്പെട്ടാലും ഇതേ തുക തന്നെ അടയ്‌ക്കേണ്ടി വരും.

എന്നാല്‍, ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 500 രൂപ വരെ വര്‍ധിക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അസിത് കുമാര്‍ ത്രിപാഠി പറഞ്ഞു. സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ് കേസുകകള്‍ വര്‍ധിക്കുന്നതിനാലും ജനങ്ങള്‍ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലുമാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ ഇനി ഒരു കുറ്റകൃത്യമായി കാണാനാണ് തീരുമാനം.

അതേ സമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് കണക്കിലെടുത്ത് പ്രതിരോധ നടപടികൾ കർശനമാക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. സമ്പൂർമ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ ഇതിനോടകം തന്നെ നടപ്പാക്കിക്കഴിഞ്ഞു. ആരോഗ്യപ്രവർത്തകർ പറയുന്ന മുൻകരിതലുകൽ സ്വീകരിക്കണമെന്ന കർശന നിർദേശമാണ് ജനങ്ങൾക്ക് അധികൃതർ നൽകിയിരിക്കുന്നത്.