കോവിഡ് 19; ഡോ. ബോബി ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്‌പേസുകൾ സർക്കാരിന് കൈമാറി

single-img
10 April 2020

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ബോബി ചെമ്മണൂർ ഗ്രൂപ്പ് നിർമിച്ച ഇഗ്ലൂ പോർട്ടബിൾ ലിവിങ് സ്പേസുകൾ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി. 2 കോടി രൂപ ചെലവ് വരുന്ന 200 യൂണിറ്റുകളാണ് ഇത്തരത്തിൽ സൗജന്യമായി നൽകുന്നത്.

ഡോ ബോബി ചെമ്മണൂർ തൃശൂർ ഡി. എം. ഒ. ഡോ. കെ. ജെ. റീനയ്ക്ക് ഇഗ്ലൂ ലിവിങ് സ്പേസുകൾ കൈമാറി . W H O ഗൈഡ് ലൈൻസ് പ്രകാരം, ബ്ലോവർ ഉപയോഗിച്ച് നെഗറ്റീവ് പ്രഷർ ക്രിയേറ്റ് ചെയ്യുന്ന ക്രോസ്സ് വെന്റിലേഷൻ സിസ്റ്റം ഉള്ളതാണ് ഇഗ്ലൂ ഐസൊലേഷൻ ലിവിങ് സ്പേസ്. കൂടാതെ, അണുക്കളെ കൊല്ലുന്ന യു വി ലാംപ്, ഹെപ്പ ഫിൽറ്റർ സിസ്റ്റം, ബയോ ടോയ്ലറ്റ്, എ സി യിലും ഡി സി യിലും പ്രവർത്തിക്കുന്ന എയർ കണ്ടീഷണർ എന്നീ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ഇഗ്ലൂ ലിവിങ് സ്പേസ്, ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്.

കൂടാതെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബോബിഹെലിടാക്സിയുടെ സൗജന്യസേവനം ഏർപ്പെടുത്തിയിട്ടുണ്ട്.സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വഴി അറിഞ്ഞതിനെതുടർന്ന് ബോബി ചെമ്മണൂർ ഗ്രൂപ്പിലെ 2 ലക്ഷം പേർ അടങ്ങുന്ന ഒരു കർമ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്. പുറമേ ബോബി ഫാൻസ് ബ്ലഡ് ഡോണേഴ്സ് ബാങ്കിലുള്ള ഏതാനും പേരെയും ഈ സന്നദ്ധ സേനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വിരസത മാറ്റാനും, പുറത്തുപോയി രോഗം പടരാതിരിക്കാനും, മാത്രമല്ല വീട്ടിൽ ഇരുന്നു 5 ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്നതുമായ ഓൺലൈൻ സ്പോർട്സ് ഗെയിം boby11.com ബോബിയും മറഡോണയും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.

345000 അഫിലിയേറ്റ്സ് ഉള്ള ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ phygicart.com എന്ന ഇ കോമേഴ്സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയും സപ്ലൈകോയും ചേർന്ന് ഓൺലൈൻ വഴി കേരളത്തിലുടനീളം വീടുകളിൽ അവശ്യവസ്തുക്കൾ എത്തിക്കാൻ വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇത്രയധിം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ബോബി ചെമ്മണൂർ ചെയ്തുവരുന്നത്.